ഹൂസ്റ്റൺ: ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് എഫ് പോരാട്ടത്തിൽ സ്വീഡനെ തകർത്ത് നെതർലൻഡ്സ്. ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് നെതർലൻഡ്സിന്റെ വിജയം. ഹൂസ്റ്റൺ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മത്സരത്തിൽ ബ്രയാൻ ബ്രോബിയുടെയും കോഡി ഗാക്പോയുടെയും ഇരട്ടഗോൾ കരുത്തിലാണ് ഡച്ച് പട വമ്പൻ വിജയം സ്വന്തമാക്കിയത്.
കളി തീരാന്‍ മിനിറ്റുകള്‍ ബാക്കിയിരിക്കെ സമ്മര്‍വില്ലിയുടെ വകയായിരുന്നു നെതര്‍ലന്‍ഡ്സിന്റെ അഞ്ചാം ഗോള്‍. സ്വീഡനായി ആന്റിണി എലാംഗ ആശ്വാസ ഗോൾ നേടി. ജയത്തോടെ ഗ്രൂപ്പ് എഫിൽ നോക്കൗട്ട് സാധ്യതകൾ നെതർലൻഡ്സ് കൂടുതൽ ശക്തമാക്കി. ടൂണിഷ്യക്കെതിരെയാണ് നെതർലൻഡ്സിന്റെ അടുത്ത മത്സരം. സ്വീഡൻ അടുത്ത മത്സരത്തിൽ ജപ്പാനെ നേരിടും.